പുല്‍പ്പള്ളി: സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര നിര്‍വഹിച്ചു. ഹെഡ് ഓഫിസ് എജിഎം ജെ. ജില്‍ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, ക്ലസ്റ്റര്‍ ഹെഡ് ബേസില്‍ ജോണ്‍, പുല്‍പ്പള്ളി ബ്രാഞ്ച് മാനേജര്‍ പി.ബി. സുര്യ എന്നിവര്‍ പ്രസംഗിച്ചു.